മലബാർ ലഹള കാലത്ത് ഏറനാട്ടിൽ ജീവിച്ചിരുന്ന ചേക്കു എന്ന മുസ്ലിം യുവാവിന്റെ ആത്മസംഘർഷങ്ങളുടെയും പ്രണയത്തിന്റെയും കഥയാണ് ജഗള എന്ന ചിത്രം പറയുന്നത്. ചേക്കു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ മുരളീ റാമാണ്. മെറീന മൈക്കിളാണ് കുഞ്ഞാത്തു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബിറ്റോ ഡേവിഡ്, അപ്പുണ്ണി ശശി, കണ്ണൻ പട്ടാമ്പി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ഒ എം കരുവാരക്കുണ്ട് എഴുതിയ ഗാനങ്ങൾക്ക് മിഥുൻ മലയാളമാണ് സംഗീതം നൽകിയിരിക്കുന്നത്. സുമേഷ് ഒടുമ്പ്രയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മിൽജോ ജോണിയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈനർ രംഗനാഥ് രവിയാണ്. കിരൺ കാന്താണ് പ്രൊഡക്ഷൻ കൺട്രോളർ. പി ആർ ഒ നിർവഹിക്കുന്നത് എം കെ ഷെജിൻ ആലപ്പുഴയാണ്.
ലവ് എഫ് എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത്ത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുരളീ റാം, ശ്രീദേവ് കപൂർ എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
Discussion about this post