ക്യാമറ സ്റ്റാർട്ട് റോളിങ്ങ്..ആക്ഷൻ! മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ബറോസിന്റെ ചിത്രികരണത്തിന് തുടക്കം കുറിച്ചതിങ്ങനെ. മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്ന ബറോസ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഫോർട്ട് കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ്, ഛായാഗ്രാഹകൻ സന്തോഷ് ശിവൻ എന്നിവരെയും ചിത്രങ്ങളിൽ കാണാൻ പറ്റും. മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന ബറോസിൽ പൃഥ്വിരാജുമുണ്ട്. പോർച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ഭൂതം യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നു.അതിനിടയിൽ നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
Discussion about this post