ഹിറ്റായ തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കിൽ ഋത്വിക് റോഷനും സൈഫ് അലി ഖാനും മുഖ്യ വേഷങ്ങളിൽ എത്തുന്നു. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച ഗ്യാങ്സ്റ്ററുടെ കഥാപാത്രമാണ് ഹിന്ദിയിൽ ഋത്വിക് റോഷന് അവതരിപ്പിക്കുക. മാധവൻ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നത് സെയ്ഫ് അലി ഖാനാണ്. സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഋത്വിക് റോഷൻ.
ഹിന്ദി റീമേക്ക് ഒരുക്കുന്നത് തമിഴ് ചിത്രത്തിന്റെ സംവിധായകരായ പുഷ്കര്‍, ഗായത്രി എന്നിവര്‍ തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കും. നിലവിൽ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ പുരോഗമിക്കുകയാണ്.
വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്ത് നിര്‍മ്മിച്ച വിക്രം വേദ 2017ലാണ് റിലീസ് ചെയ്തത്. മാധവനും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ്, കതിര്, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. . 110 കോടി മുതല്‍ മുടക്കിലാണ് വിക്രം വേദ എനിര്മ്മിച്ചിരുന്നത്. എന്നാല്‍ ബോക്സ് ഓഫീസില്‍ 600 കോടിയാണ് ചിത്രത്തിന് ലഭിച്ചത്.
Discussion about this post