കൊല്‍ക്കത്ത: ഐ ലീഗ് കിരീടം ഗോകുലം കേരള എഫ്സിക്ക്.ലീഗിലെ അവസാന മല്‍സരത്തില്‍ മണിപ്പൂരി ക്ലബ് ട്രാവുവിനെ 4-1ന് തകര്‍ത്താണ് ഗോകുലം കിരീടം നേടിയത്. കേരള പോലീസ് രണ്ട് വട്ടം ഫെഡറേഷന് കപ്പ് സ്വന്തമാക്കിയ ശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിടുന്നത്.
ഗോകുലം ആദ്യ റൗണ്ടില്‍ ട്രാവുവിനെ 3-1ന് തോല്പിച്ചിരുന്നു.ഷെരീഷ് മുഹമ്മദ് (70), എമില്‍ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. 24-ാം മിനിറ്റില്‍ ബിദ്യാസാഗര്‍ സിങ് നേടിയ ഗോളിലാണ് ട്രാവു എഫ്സി ലീഡെടുത്തത്. വിജയത്തോടെ 29 പോയിന്റുമായാണ് ഗോകുലം ചാംപ്യന്മാരായത്.
പതിനഞ്ച് കളികളില്‍ നിന്ന് 29 പോയന്റുമായാണ് ഗോകുലം ചാമ്പ്യന്മാരായത്. അവസാന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സിനും 29 പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയാണ് ഗോകുലത്തിന് കിരീടം ഉറപ്പിച്ചത്.
Discussion about this post