അർജ്ജുൻ അശോകൻ, സംയുക്ത മേനോൻ , ഷൈൻ ടോം ചാക്കോ, ഇർഷാദ് , ജാഫർ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വൂൾഫ്. സംവിധായകനായ ഷാജി അസീസിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. നിലവിൽ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നടി മഞ്ജു വാര്യരാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഷൻ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ജിആര്‍ ഇന്ദുഗോപനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫായിസ് സിദ്ദീഖ് ആണ് . സംഗീതം രഞ്ജീന്‍ രാജ്. എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് നൗഫല്‍ അബ്ദുള്ളയാണ്. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രം സീ കേരളം ചാനലിലൂടെ വേൾഡ് ടെലിവിഷൻ പ്രീമിയറായി ആകും പ്രേക്ഷകരിലേക്കെത്തുക. സീ ഫൈവ് ആപ്പിലും സിനിമ കാണാനാകും.
Discussion about this post