ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ശ്രദ്ധേയമായി വീനിത് ശ്രീനിവാസന്റെ കുറിപ്പ്. വിവിധ വിഭാഗങ്ങളില്‍ പുരസ്കാരം നേടിയവരെ അഭിനന്ദിച്ച് മലയാള സിനിമാമേഖലയിലെ നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്.
മികച്ച എഡിറ്റിങ്ങിനും മികച്ച തെലുങ്കു ചിത്രത്തിനുമുള്ള അവാര്‍ഡ് നേടിയ ജേഴ്സി എന്ന ചിത്രത്തെ കുറിച്ചാണ് വിനീതിന്റെ കുറിപ്പ്. എഡിറ്റര്‍മാര്‍ക്ക് സിനിമയിലുള്ള പ്രധാന്യത്തെ കുറിച്ചും വിനീത് എടുത്തു പറയുന്നുണ്ട് ഇതിൽ.
കുറിപ്പിങ്ങനെ
‘ദേശീയ പുരസ്കാര പ്രഖ്യാപനം കാണുന്ന സമയത്ത് തെലുങ്കു ചിത്രമായ ജേഴ്സിക്ക് മികച്ച എഡിറ്റര്‍ക്കും മികച്ച തെലുങ്കു ചിത്രത്തിനും അവാര്‍ഡ് നേടിയത് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ജേഴ്സി കാണുന്നതു വരെ നാഗേഷ് കുക്കുനൂറിന്റെ ഇക്ബാല്‍ ആയിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സ്പോര്‍ട്സ് ചിത്രം. അതിമനോഹരമായി എഡിറ്റ് ചെയ്ത് കവിത പോലെ ഒഴുകുന്ന ചിത്രമാണ് ജേഴ്സി.എഡിറ്റര്‍മാരോട് വലിയ ബഹുമാനമുണ്ട് എനിക്ക്. എഡിറ്റിംഗ് ടേബിളില്‍ വെച്ച് നിരവധി സിനിമകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പല സിനിമകളെയും രക്ഷിച്ചതും ഈ എഡിറ്റര്‍മാരാണ്.ഒരു ശരാശരി ഗുണമുള്ള സിനിമ ചെയ്താൽ പലപ്പോഴും സംവിധായകന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എഡിറ്ററുടെ കാഴ്ചപ്പാടുകളാണ്. സിനിമയില്‍ നിരന്തരം സംഭവിക്കുന്ന കാര്യമാണത്. നമ്മുടെ എഡിറ്റര്‍മാരെ ആഘോഷിക്കേണ്ട സമയമാണിത്. നിങ്ങള്‍ നമ്മുടെ സിനിമക്ക് വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി പറയുന്നു,’
ഒരു സിനിമാഭ്രാന്തന്റെ വാക്കുകളാണിത് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
Discussion about this post