ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന ജയലളിതയായി കങ്കണ റണൗത്ത് വേഷമിടുന്ന ചിത്രമായ തലൈവിയുടെ ട്രെയ്ലര് പുറത്തുവിട്ടു. 2020ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
ഈ വരുന്ന ഏപ്രില്‍ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എം.ജി.ആറായി ചിത്രത്തിലെത്തുന്നത് അരവിന്ദ് സ്വാമിയാണ്. ജയലളിതയുടെ ജീവിതത്തിലെ നിര്‍ണായക സംഭവങ്ങളാണ് ട്രെയ്ലറിൽ കാണിക്കുന്നത്. പതിനാറ് വയസ്സുമുതലുള്ള ജയലളിതയുടെ വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് സിനിമയുടെ പശ്ചാത്തലം.
എ.എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലും ചിത്രമൊരുങ്ങിക്കഴിഞ്ഞു. ഒരു കാലത്ത് ആരാധകരുടെ ഇഷ്ടജോഡിയായി വെള്ളിത്തിരയില്‍ നിറഞ്ഞാടിയവരായിരുന്നു ജയലളിതയും എം.ജി.ആറും. ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. 1965 മുതല്‍ 1973 കാലയളവില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ഇവരായിരുന്നു ജോഡി. പിന്നീട് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയ എം.ജി.ആറിന്റ വഴി തന്നെ ജയലളിതയും പിന്തുടരുകയായിരുന്നു.
Discussion about this post