93-ാം ഓസ്കാർ നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജോനാസും ചേര്‍ന്നാണ് പ്രഖ്യാപിച്ചത്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ ‘സൂരറൈ പോട്ര്’ ഓസ്കറില് നിന്ന് പുറത്തായി. മികച്ച സംവിധായകൻ, മികച്ച ചിത്രം, മികച്ച നടി നടൻ, കോസ്റ്റ്യൂം ഡിസൈൻ, മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ, ബെസ്റ്റ് ഒറിജിനൽ സ്ക്രീൻപ്ലേ എന്നീ അവാർഡുകളിലേക്കുള്ള നാമനിർദേശങ്ങൾ ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
മികച്ച നടന്, മികച്ച നടി, മികച്ച സംവിധായകന്, മികച്ച ഒര്‍ജിനല്‍ സ്കോര്‍ എന്നി വിഭാഗങ്ങളിലേക്കായിരുന്നു സൂരറൈ പോട്ര് മത്സരിച്ചിരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ചുരുക്കപ്പട്ടികയില്‍ പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന സിനിമയാണ് മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക്ക് മിശിഹ, മിനാരി, നോമാഡ്ലാന്ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ തുടങ്ങിയ സിനിമകളും പിറകെയുണ്ട്. പ്രിയങ്ക ചോപ്ര നായികയായ ദി വൈറ്റ് ടൈഗർ എന്ന സിനിമയും മികച്ച അവലംബിത തിരക്കഥ വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.ക്ലോയി ഷാവോ, എമറാൾഡ് ഫെന്നൽ എന്നിവരാണ് മികച്ച സംവിധായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്.ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നത് ഏപ്രിൽ 25നാണ് .
Discussion about this post