അപ്പാനി ശരത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘മിഷന്-സി’. ഇതിനു പിന്നാലെ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് സിനിമയുടെ ചിത്രീകരണം മെയ് 15ന് പഴനിയിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കും. ചിത്രത്തിൽ നായകനായെത്തുന്നത് അപ്പാനി ശരത്ത് തന്നെയാണ്. തമിഴ്നാട്ടിലെ ഏറെ പേരുകെേട്ട ജല്ലിക്കെട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.ഡോ: ജയറാം ശിവറാം കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം റിച്ച് മൾട്ടി മീഡിയയുടെ ബാനറിൽ വിനോദ് ഗുരുവായൂരാണ് സംവിധാനം ചെയ്യുന്നത്. തമിഴിലെ താരങ്ങള്‍ക്കാെപ്പം മലയാളത്തിലെ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Discussion about this post