സൂപ്പർ ഫുഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന ഒന്നാണ് മൈക്രോഗ്രീൻ. വിത്തു മുളച്ച് ഏകദേശം 15 ദിവസം മാത്രം പ്രായമുള്ള തൈകളെയാണ് മൈക്രോഗ്രീൻ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ട് ചെറിയ തളിരിലകളും, ചെറിയ തണ്ടും, വിരിഞ്ഞുവരുന്ന ഇലയും ചേർത്ത് പറയുന്ന പേരാണ് മൈക്രോഗ്രീൻ. ഗുണത്തിൽ ഏറെ കേമന്മാരായ ഇവ പച്ചയ്ക്കാണ് ഉപയോഗപ്പെടുത്തുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ സാലഡ് രീതിയിൽ ഉപയോഗപ്പെടുത്തുന്ന പോഷക സമൃദ്ധമായ ഇലക്കറികളാണ് ഇവ. ബാൽക്കണിയിൽ വരെ വളർത്താൻ സഹായിക്കുന്ന മൈക്രോഗ്രീൻ വിറ്റാമിനുകളുടെ കലവറയാണ്.
വിറ്റാമിനുകൾ ആയ എ, സി,കെ, ഇ തുടങ്ങിയവയാണ് സമ്പുഷ്ടമായ ഇവ ചില വിത്തുകൾ ഉപയോഗപ്പെടുത്തി മാത്രമാണ് കൃഷി ചെയ്യാവുന്നത്. പയർ വർഗ്ഗങ്ങൾ, നെല്ല്,ചോളം, തിന,കടുക് സൂര്യകാന്തി, ബീറ്റ്റൂട്ട്, റാഡിഷ് അങ്ങനെ പ്രാദേശികമായി ലഭിക്കുന്ന ചില വിത്തുകൾ മാത്രം ഉപയോഗപ്പെടുത്തി ഇവ കൃഷി ചെയ്യാം. ചകിരിച്ചോറും കുറച്ചു വളവും ചേർത്ത് ട്രൈകളിൽ പ്രത്യേക താപനിലയും ആർദ്രതയും ക്രമപ്പെടുത്തി മുറികളിൽ വരെ ഇവ കൃഷി ചെയ്യാം. ബാൽക്കണികളിൽ പല തട്ടുകളിലായി ട്രെയിൽ നിർത്തുകയാണെങ്കിൽ ദിവസവും മൈക്രോഗ്രീൻ വിളവെടുക്കാം.
Discussion about this post