പുതിയ ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതിക്ക് രൂപം നല്കി കാനറാ ബാങ്ക്. 333 ദിവസത്തെ നിക്ഷേപ പദ്ധതിയാണ് കാനറാ ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 5.10 ശതമാനം പലിശ നിരക്ക് നല്കുന്ന ഈ പദ്ധതി, മുതിര്‍ന്ന പൗരന്മാര്ക്ക് 5.60 ശതമാനം വരെ പലിശ നല്കുന്നു. രണ്ട് കോടിയില്‍ കുറവ് തുക വരെ മാത്രമേ നിക്ഷേപിക്കാവൂ. പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 ന് മുന്‍പായി ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കണം.
Discussion about this post