തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇന്ന്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്.
ജനുവരി 10നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,600 രൂപയായിരുന്നു സ്വര്‍ണവില.
കഴിഞ്ഞ മൂന്ന് ദിവസമായി 36,400 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്. ജനുവരി 21ന് വില ഉയര്‍ന്ന ശേഷം ജനുവരി 22ന് വില വീണ്ടും താഴേക്കു പോയിരുന്നു.
Discussion about this post