ന്യൂഡല്‍ഹി: 2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ ജിഎസ്ടിആര്‍ 3ബി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിഴത്തുക ഒഴിവാക്കി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസരം (ആംനെസ്റ്റി സ്കീം) നവംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു. ജിഎസ്ടി രജിസ്ട്രേഷന് റദ്ദാക്കിയവര്‍ക്ക് അത് പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസരം സെപ്തംബര്‍ 30 വരെയും നീട്ടിനല്‍കിയിട്ടുണ്ട്.
ഇലക്ട്രോണിക് ഉപയോഗിച്ച് ജിഎസ്ടിആര്‍ 3ബി ഫോം, ജിഎസ്ടിആര്‍ 1/ഐഎഫ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന കമ്പനികള്‍ക്ക് ഒക്ടോബര്‍ 31 വരെയും സമയം അനുവദിച്ചു.
Discussion about this post