തെന്നിന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനാണ് ലിംഗുസാമി. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ നായികയായി ഇക്കുറി എത്തുന്നത് പുതുമുഖ താരം കൃതി ഷെട്ടി. റാം പോത്തിനേനിയാണ് തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ നായകനാകുന്നത്.
Also read : പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കും
റാമിന്റെ 19-ാമത്തെ സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട് . RAPO19 എന്ന പേരിലാണ് ചിത്രം അറിയപ്പെടുന്നത്. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. ഐ സ്മാര്‍ട്ട് ശങ്കര്‍, റെഡ് തുടങ്ങിയ മാസ് ആക്ഷന്‍ സിനിമകളിലൂടെ തുടരെ തുടരെ വിജയങ്ങള്‍ കൊയ്ത താരം റാം പൊത്തിനേനിയും സണ്ടക്കോഴി, പയ്യ, വൈട്ടൈ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകന് ലിംഗുസ്വാമിയും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Discussion about this post