പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചെറുക്കനും പെണ്ണും.ഇപ്പോഴിതാ ആന്തോളജി ചിത്രമായി ഒരുക്കുന്ന ആണും പെണ്ണും എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്ററുകളാണ് ശ്രദ്ധേയമാകുന്നത്. മൂന്ന് കഥകൾ പറയുന്ന ചിത്രങ്ങളിൽ പാർവതി ആസിഫ് അലി, ജോജു ജോർജ്ജ്, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മാര്‍ച്ച് 26ന് തീയേറ്ററുകളിൽ എത്തും.
Also read : ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ തമിഴ് റീമേക്കിന് തുടക്കമായി
വേറിട്ട ഗെറ്റപ്പുകളിലാണ് താരങ്ങളെല്ലാം എത്തുന്നത്. മൂന്ന് ആന്തോളജി ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ്. ആഷിക് അബുവിൻ്റെ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആറാണ്. ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ചെറുക്കനും പെണ്ണും എന്നാണ്. ആന്തോളജി ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു, കവിയൂര്‍ പൊന്നമ്മ, ബെന്നി പി നായരമ്പലം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദാണ്. സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.
Discussion about this post