മലപ്പുറം: പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിനോദയാത്ര പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വളാഞ്ചേരിക്കടുത്തുള്ള മാറാക്കര പഞ്ചായത്ത്. ‘ജയിക്കാനായി തോറ്റവര്‍ക്കൊപ്പം’ എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടവരുമായി ഒരു ദിവസത്തെ വിനോദയാത്രയാണ് ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ യാത്ര സംഘടിപ്പിക്കും. വെങ്ങാടുള്ള വാട്ടര്‍തീം പാര്‍ക്കിലേക്കാണ് യാത്ര. കുട്ടികള്‍ ആരൊക്കെയെന്ന് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തുക. കുട്ടികള്‍ ആരെന്നോ അവരുടെ പേരുവിവരമോ പരസ്യപ്പെടുത്തില്ല. പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ല. മാറാക്കര പഞ്ചായത്തിലുള്ള കുട്ടികള്‍ക്ക് മാത്രമാണ് അവസരം. 20 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്.
യാത്രയ്ക്ക് ശേഷം മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് നല്‍കും. മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാന്‍ പ്രത്യേക ഗെയിമുകളും കുട്ടികള്‍ക്കു നല്‍കും. മനഃശാസ്ത്രജ്ഞരുടെയും കൗണ്‍സിലര്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തും.
Discussion about this post