കാതൽ എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച ജ്യോതികയ്ക്ക് ശബ്ദം നൽകിയത് ആരാണെന്ന് സിനിമ കണ്ട് ഇറങ്ങിയ ഒട്ടേറെ പേർ ചോദിച്ചിരുന്നു. അത്രയ്ക്കും ആകർഷകം ആയിരുന്നു ആ ശബ്ദം. എന്നാൽ ഇതാ കാതൽ എന്ന സിനിമയിൽ ജ്യോതികയ്ക്ക് ശബ്ദം നൽകിയത് താനാണെന്ന് നടി ജോമോൾ വ്യക്തമാക്കിയിരിക്കുന്നു. കാതൽ എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ ഏറെ ഭാഗ്യവതിയാണെന്ന് താരം പറഞ്ഞു. തൻറെ ശബ്ദം പ്രേക്ഷകർ ഏറ്റെടുത്തുവെന്നും ചിത്രത്തിൻറെ കഥയോട് പൂർണമായി നീതി പുലർത്താൻ തനിക്ക് കഴിഞ്ഞുവെന്നും ജോമോൾ പ്രേക്ഷകരോട് പറഞ്ഞു.
ശബ്ദം നൽകാൻ ആദ്യം വിളിച്ചപ്പോൾ മടിയായിരുന്നു എന്നും, എനിക്ക് ഈ കഥാപാത്രത്തോട് എത്രത്തോളം നീതിപുലർത്താൻ കഴിയുമെന്ന കഴിയുമെന്ന് സംശയവും ഉള്ളിൽ ഉണ്ടായിരുന്നുവെന്ന് ജോമോൾ പറയുന്നു. എന്നാൽ ഇന്ന് ഞാൻ ഏറെ സന്തോഷവതിയാണ്, സിനിമയുടെ സംവിധായകൻ ജിയോ ബേബിയോടും അതിൻറെ ഓരോ അണിയറ പ്രവർത്തകരോടും ഞാൻ നന്ദി അറിയിക്കുകയാണ്. എൻറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് അതെനിക്ക് തന്നതിന് മമ്മൂക്ക യോടും നന്ദി അറിയിക്കുന്നുവെന്ന് ജോമോൾ വ്യക്തമാക്കി. വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ് താരം. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് ഉണ്ണിമുകൻ നായകനായി എത്തുന്ന ജയ ഗണേഷ് എന്ന ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രത്തെയാണ് ജോമോൾ അഭിനയിക്കുന്നത്.
Discussion about this post