പ്രശസ്ത തമിഴ് നടൻ പ്രഭുവിൻറെ മകൾ ഐശ്വര്യയും മാർക്ക് ആൻറണി എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകൻ ആദിക് രവിചന്ദ്രനും ഡിസംബർ 15ന് വിവാഹിതരാകും എന്ന് റിപ്പോർട്ടുകൾ. മാർക്ക് ആൻറണി എന്ന സയൻസ് ഫിക്ഷൻ ചിത്രം മോളിവുഡ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായിരുന്നു.
ഈ സിനിമ കൂടാതെ പ്രഭുദേവ നായകനായി എത്തിയ ബംഗീര എന്ന ചിത്രവും ആദിക് സംവിധാനം ചെയ്തിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ തൃഷ ഇല്ലാന നയൻതാര എന്ന സിനിമയിലൂടെയാണ് ആദിക് സംവിധാനം നിരയിലേക്ക് വന്നത്. ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്യുകയും നിരവധി ചിത്രങ്ങളിൽ അഭിനേതാവ് എന്ന നിലയിൽ തിളങ്ങുകയും ചെയ്ത വ്യക്തിയാണ് ആദിക്. കുറേക്കാലമായി അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഐശ്വര്യയും സംവിധായകൻ ആദിക് രവിചന്ദ്രനും.പൂർണ്ണമായും വീട്ടുകാരുടെ ആശിർവാദത്തോടുകൂടി ആയിരിക്കും ഇവരുടെ വിവാഹം എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
Discussion about this post