പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണം. സഹപ്രവർത്തകരായ സ്ത്രീകൾക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ അതിന് താഴെ വളരെ മോശമായ കമന്റുമായാണ് പലരും എത്തുന്നത്. ഏറ്റവും ഒടുവിലിലായി മയോനി എന്ന പ്രിയനായർക്കൊപ്പം ഉള്ള ചിത്രം താരം പങ്കുവെച്ചപ്പോൾ അശ്ലീലമായ കമൻറ് ആണ് കമൻറ് ബോക്സിൽ നിറയെ.
പ്രശസ്ത ഗായിക അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ വിവാഹബന്ധം ഏറെ വിഷയമായിരുന്നു. ഇപ്പോൾ അമൃതയുമായുള്ള ചിത്രങ്ങൾ തൻറെ പേജിൽ നിന്ന് ഗോപി സുന്ദർ നീക്കം ചെയ്തിരുന്നു. ഇതുകൂടാതെ സഹപ്രവർത്തക പ്രിയ നായർക്ക് ഒപ്പമുള്ള സ്വിറ്റ്സർലാൻഡ് യാത്രയുടെ ചിത്രങ്ങളും താരം പങ്കുവെച്ചു. പ്രിയയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന് തരത്തിലാണ് വാർത്തകൾ വരുന്നത്. അമൃതയ്ക്ക് മുൻപ് പ്രശസ്ത കായിക ഹിരണ്യ മയിയുമായി ഗോപി സുന്ദർ ഏറെക്കാലം ഒരുമിച്ച് താമസിച്ചിരുന്നു. അതിനുശേഷം ഉള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ മോശമായ രീതിയിൽ സൈബർ ആക്രമണം നേരിട്ടു. ഇപ്പോൾ ഇതിനെ മറുപടിയായി തൻറെ സഹപ്രവർത്തക പുണ്യ പ്രദീപിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഗോപി സുന്ദർ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുന്ന,യാതൊരു പണിയുമില്ലാത്തവർക്ക് ഈ ചിത്രം സമർപ്പിക്കുന്നു എന്ന് അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രവും ഏറെ വിവാദങ്ങൾക്ക് ഇടയായിട്ടുണ്ട്.
Discussion about this post