ധാരാളം ഗുണങ്ങളുള്ള കിഴങ്ങ വർഗ്ഗത്തിൽപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്. കേരളത്തിൽ അത്ര വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നില്ലെങ്കിലും മലയാളികളുടെ ആഹാരരീതിയിൽ എപ്പോഴും ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ തൊലിയും ഏറെ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്നാണ്. ഇതിൽ ധാരാളം പ്രോട്ടീനും നാരുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇനി ഉരുളക്കിഴങ്ങ് തൊലി എങ്ങനെ ചർമ്മത്തെ സംരക്ഷിക്കുന്നു എന്നു പറയാം.
വിറ്റാമിൻ ബി ത്രീ യുടെ കലവറയാണ് ഉരുളക്കിഴങ്ങ് തൊലി. തൊലി ഉൾപ്പെടെയുള്ള ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ അടിച്ചു ഒരു ജ്യൂസ് പരുവത്തിൽ ആക്കുക. അതിനുശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടുക. ഏകദേശം 10 മിനിറ്റിനു ശേഷം ഇത് ചെറു ചൂടുവെള്ളത്തിൽ കഴുകി കളഞ്ഞാൽ ചർമ്മത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങളും ഇല്ലാതാകും. പ്രത്യേകിച്ച് മുഖക്കുരു, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയവ. ഉരുളക്കിഴങ്ങ് തൊലിയുടെ നീര് തലയോട്ടിയിൽ പുരട്ടുന്നതും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്. ഇത് പുരട്ടി ഏകദേശം 10 മിനിറ്റ് നേരം തലയോട്ടിയിൽ വയ്ക്കുക.
കുറച്ചുനേരം മസാജ് ചെയ്തതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് മുടി സംബന്ധമായ പ്രശ്നങ്ങളെ കുറയ്ക്കും. ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകി വൃത്തിയാക്കി ജ്യൂസ് എന്ന രീതിയിൽ കുടിക്കുന്നതും ആരോഗ്യത്തിന് ഒട്ടേറെ പോഷകാംശങ്ങൾ നൽകുന്നതാണ്. പ്രത്യേകിച്ച് കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഉരുളക്കിഴങ്ങ് അസ്ഥികളുടെ സാന്ദ്രത നിലനിർത്തുവാൻ നല്ലതാണ്. കാൽസ്യം കൂടാതെ ഇരുമ്പ്, പൊട്ടാസ്യം,മഗ്നീഷ്യം, സിങ്ക്,ചെമ്പ് തുടങ്ങി പോഷകാംശങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
Discussion about this post