സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയാണ് മുംബൈകർ. ചിത്രം ഇന്ന് ജിയോ സിനിമയിലൂടെ പ്രദർശനത്തിന് എത്തുന്നു. വിജയസേതുപതി പ്രധാന വേഷത്തിൽ എത്തുന്ന ഇതിൽ വിക്രാന്ത് മാസേ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മുംബൈ നഗരമാണ് ഇതിൽ പ്രധാനമായും ആവിഷ്കരിച്ചിരിക്കുന്നത്.
കുട്ടിക്കാലം മുതൽ എന്റെ ആരാധകനായ സംവിധായകനായ സന്തോഷ് ശിവനൊപ്പം വർക്ക് ചെയ്ത സന്തോഷം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രാന്ത് തൻറെ ഇൻസ്റ്റാപേജിൽ കുറിച്ചു. ഈ സിനിമയിൽ പ്രവർത്തിച്ചതിനുശേഷം മുംബൈ നഗരത്തിനെ കുറിച്ചുള്ള തൻറെ കാഴ്ചപ്പാടുകൾ മാറിയെന്ന് വിജയ് സേതുപതിയും പറഞ്ഞു. ഇവിടത്തെ കെട്ടിടങ്ങൾ അല്ല മറിച്ച് ആളുകളുടെ കഥകളും പോരാട്ടങ്ങളും ആണ് തന്നെ സ്പർശിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലോഗേഷ് കനകരാജ് പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഹിന്ദി ചിത്രം അരങ്ങത്തേക്ക് കൊണ്ടുവരുന്ന ആവേശത്തിലാണ് സംവിധായകൻ സന്തോഷ് ശിവൻ. ഏറ്റവും മികച്ച ടീമിലൂടെയും ഏറ്റവും മികച്ച ദൃശ്യാവിഷ്കാരത്തിലൂടെയും സിനിമ മികച്ചതാക്കി എന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
Discussion about this post