നിരവധി വിമർശനങ്ങൾ നേരിട്ട് ജോഡികളാണ് ഗോപി സുന്ദറും അമൃതയും. ഇരുവരുടെയും വിവാഹത്തോട് അനുബന്ധിച്ച് നിരവധി ട്രോളുകളും, വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ എപ്പോഴും വരാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇരുവരുടെയും ഹണിമൂൺ ചിത്രങ്ങൾക്ക് ഏറെ വിമർശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ബാലയുമായുള്ള വിവാഹബന്ധം വേർപിരിച്ചതിനുശേഷം അമൃത രണ്ടാമത് വിവാഹം കഴിച്ചതാണ്. ഗായികയായ ഹിരണ്യമയിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനുശേഷമാണ് ഗോപി സുന്ദർ അമൃതയുമായി ജീവിതം തുടങ്ങുന്നത്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും വിവാഹം ഏറെ ചർച്ചയായി മാറിയിരുന്നു. ആരാധകരെ എല്ലാം ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ മെയിൽ അമൃതയും ഗോപി സുന്ദറും ജീവിതത്തിൽ ഒന്നാകുന്നു എന്ന് വെളിപ്പെടുത്തിയത്. എന്നാൽ ജീവിതം ഏറെ മനോഹരമായ ആണ് ഇവർ കൊണ്ടുപോകുന്നത്. ഒന്നാം പ്രണയ വാർഷികത്തിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിൽ കുറിച്ചാണ് ഒന്നാം വിവാഹ വാർഷികം ഇവർ എല്ലാവരെയും അറിയിച്ചത്.
Discussion about this post