2018 സിനിമയുടെ അത്യുഗ്രൻ വിജയത്തിന് ശേഷം ജൂഡ് ആൻറണി ചിത്രം ഒരുങ്ങുന്നു. ഓം ശാന്തി ഓശാനക്ക് ശേഷം നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമായിരിക്കും ജൂഡ് ആന്റണിയുടെതായി ഇനി വരാനുള്ളത്. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ജൂഡ് ആൻറണി അറിയിച്ചു.
ഓം ശാന്തി ഓശാന പോലെ റൊമാൻറിക് കോമഡി ചിത്രമാണോ നിവിൻ പോളി -ജൂഡ് ആൻറണി കൂട്ടുകെട്ടിൽ വരാനുള്ളതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിലേക്ക് രശ്മികയും വിജയ് സേതുപതിയും എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്ന് ജൂഡ് ആൻറണി ചർച്ചയിൽ വ്യക്തമാക്കി.
വിജയ് സേതുപതി ഇതിനോടകം തന്നെ മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. എന്നാൽ രശ്മിക മന്ദാന ആദ്യമായിട്ടായിരിക്കും മലയാള സിനിമയുടെ ഭാഗമാകുന്നത്. യൂത്തിന്റെ ഹരമായി മാറിയ നായിക മലയാളത്തിലേക്ക് എത്തുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകലക്ഷങ്ങൾ.
Discussion about this post