ഓർമ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ. എങ്കിൽ അതിന് പരിഹരിക്കാൻ ചില ലളിത മാർഗ്ഗങ്ങളുണ്ട്. പ്രായമാകുമ്പോൾ പലരിലും കാണപ്പെടാറുള്ള ഒന്നാണ് ഓർമ്മക്കുറവ് എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്രായത്തിൽ തന്നെ മിക്കവരും ഓർമ്മക്കുറവ് കണ്ടുവരുന്നു. കോവിഡ് വന്നവരിൽ ഈ അവസ്ഥ കൂടുതൽ സംജാതമാകുന്നുണ്ട്.ഒപ്പം അമിതമായി മാനസിക സംഘർഷം അനുഭവിക്കുന്നവർക്കും, ഹൈപ്പോതൈറോയിഡിസം ഉള്ളവർക്കും, അമിത മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ ഉള്ളവർക്കും ഡോസ് കൂടിയ മരുന്നുകൾ ധാരാളമായി കഴിക്കുന്നവർക്കും മറവിരോഗം വരാറുണ്ട്. എന്നാൽ ഓർമ്മ ശക്തിയെ വർധിപ്പിക്കാൻ സഹായകമാകുന്ന ചില കാര്യങ്ങൾ പറഞ്ഞു തരാം.
ഓർമ്മശക്തി വർധിപ്പിക്കുവാൻ ഏറ്റവും മികച്ചതാണ് യോഗ ശീലം ആക്കുന്നത്. പ്രത്യേകിച്ച് പ്രാണായാമം ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കുവാനും തലച്ചോറിന്റെ പ്രവർത്തനം മികവുറ്റതാക്കാനും അതുവഴി മറവിരോഗത്തെ പ്രതിരോധിക്കുവാനും കാരണമാകുന്നു. ഇതുകൂടാതെ നല്ല രീതിയിൽ ഉറങ്ങുന്നവർക്ക് മറവി രോഗം ഒരിക്കലും ബാധിക്കില്ല. ഒപ്പം ഓർമ്മശക്തി വർദ്ധനവിനും ഇത് കാരണമാകുന്നു. ഒരു പരിധിവരെ നമ്മുടെ ഭക്ഷണവും മറവിരോഗത്തെ ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് ഒമേഗ ത്രി, ഫാറ്റി ആസിഡുകൾ തുടങ്ങിയവയാൽ സമ്പന്നമായ ഫിഷ് ഐറ്റംസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗാവസ്ഥയും മറികടക്കും. ഇതുകൂടാതെ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുക. ഇത്തരത്തിലുള്ള ശീലങ്ങൾ നമ്മുടെ ഞരമ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ഓർമ്മശക്തി കുറയുകയും ചെയ്യുന്നു. ഇതിനൊപ്പം നല്ല ഭക്ഷണശീലം പിന്തുടരുക അതായത് ബേക്കറിയിൽ നിന്നുള്ള അമിതമായ ജഗ്ഗു ഫുഡുകളും ശീതള പാനീയങ്ങളും ഒഴിവാക്കുക കൂടാതെ പച്ചക്കറിയും ഇലക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസവും എട്ട് ഗ്ലാസ് വെള്ളം നമ്മുടെ ദിനചര്യയുടെ ഭാഗമാക്കുക.
Discussion about this post