നിത്യയൗവനത്തോടിരിക്കുവാൻ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്നാണ് നട്ട്സ്. ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന നട്ട്സുകൾ നമ്മുടെ ചർമ്മത്തിന്റെ തിളക്കവും മൃദുത്വവും വർദ്ധിപ്പിക്കുന്നു. കൂടാതെ ചർമത്തിന്റെ തിളക്കവും മൃദുത്വവും വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ചതാണ് വാൾനട്ട്. ദിവസവും ഒരു വാൾനട്ട് എന്ന രീതിയിൽ കഴിക്കുന്നത് ചർമ്മത്തിൽ കാണുന്ന ചുളിവുകൾ അകറ്റുവാൻ ഏറ്റവും മികച്ചതാണ് മാത്രമല്ല ചർമ്മത്തിലെ കലകളുടെ പോഷിപ്പിക്കുവാനും വാൾനട്ടിന്റെ ഉപയോഗം കൊണ്ട് സാധിക്കും. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന വാൾനട്ട് ഗർഭകാലഘട്ടത്തിൽ കഴിക്കുന്നതും ഏറ്റവും നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുവാനും വരണ്ട ചർമം അകറ്റുവാനും ഏറ്റവും മികച്ച നട്സ് ആണ് പിസ്ത.
പണ്ടുകാലം മുതലേ മസാജ് തെറാപ്പിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് പിസ്ത. ഇതിൽ അടങ്ങിയിരിക്കുന്ന പ്രത്യേകതരം കൊഴുപ്പ് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ കാരണം ആകുന്നു. ഇതുകൂടാതെ മറ്റൊന്നാണ് ഈന്തപ്പഴം. അറേബ്യൻ സംസ്കാരത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഈന്തപ്പഴം വിറ്റാമിൻ സിയുടെ കലവറയാണ്. നമ്മുടെ ചർമ്മത്തിന്റെ മിനുസം കൈവരിക്കുവാൻ ഈന്തപ്പഴത്തിന്റെ സ്ഥിരമായ ഉപയോഗം കൊണ്ട് സാധ്യമാകും. ഇതു കൂടാതെ നമ്മുടെ ചർമ്മത്തെ മൃദുത്വം ആക്കാനും തൊലിയുടെ വീക്കം കുറയ്ക്കുവാനും ബദാം കഴിക്കുന്നതും ബദാം ഓയിൽ പുരട്ടുന്നതും മികച്ചതാണ്.
ബദാം ഫേസ് പാക്ക് ഉപയോഗിക്കുന്നത് നമ്മുടെ മുഖത്തിന്റെ നിറവും ചുളിവുകളും ഇല്ലാതാക്കുവാൻ വളരെയധികം സഹായിക്കുന്നു. പതിവായി ഒരു ബദാം എങ്കിലും കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ചർമ്മത്തിന്റെ പുനരുജ്ജീവനം സാധ്യമാക്കുവാൻ ചെമ്പ് ധാരാളമായി അടങ്ങിയിരിക്കുന്ന കശുവണ്ടി കഴിക്കുന്നത് ഗുണം ചെയ്യും.
Discussion about this post