ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോളും പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവർ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ചാമയരി. പോഷകങ്ങളുടെ കലവറയായ ഇത് കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, നിയാസിൻ തുടങ്ങി ഒട്ടേറെ ധാതുക്കളാൽ സമ്പന്നമാണ്. നമ്മുടെ പൂർവികർ ഏകാദശി ദിവസങ്ങളിൽ ചാമ അരി ഉപയോഗിച്ചുള്ള വിഭവങ്ങളാണ് കൂടുതലും കഴിക്കുന്നത്.
കാരണം ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ നമ്മുടെ വിശപ്പിനെ നിയന്ത്രണവിധേയമാക്കുകയും നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടും ഗോതമ്പിനെക്കാളും മറ്റു അരിയെക്കാളും പോഷക ഘടകങ്ങൾ കൂടുതലുള്ളതാണ് ചാമ. പാവപ്പെട്ടവൻറെ ഭക്ഷണം എന്ന പേരിൽ അറിയപ്പെടുന്ന ചാമ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും മികച്ചതാണ്.
പ്രമേഹ രോഗികൾക്ക് ഇത് കഴിക്കുന്നത് ഏറ്റവും ഉചിതമാണ്. മീനമാസത്തിലെ വേനൽ മഴയിലാണ് ചാമ പ്രധാനമായും കൃഷി ചെയ്യുന്നത്. മീനമാസത്തിൽ കൃഷി ചെയ്യുമ്പോൾ ഇടവപ്പാതിക്ക് മുൻപ് കൊയ്തെടുക്കുന്ന ഒരു രീതിയാണ് ചാമയുടേത്. അധിക പരിചരണം ഒന്നുമില്ലാതെ തന്നെ മികച്ച രീതിയിൽ വിളവ് ലഭിക്കുന്ന ചാമ ഇന്ന് നമ്മുടെ നാട്ടിൽ ധാരാളം പേർ കൃഷി ചെയ്യുന്നുണ്ട്.
Discussion about this post