പല്ലിൻറെ ഭംഗി കൂട്ടാനും മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും നിരവധി കാര്യങ്ങളിൽ നമ്മൾ ശ്രദ്ധ ചെലുത്തണം പ്രത്യേകിച്ച് ഭക്ഷണക്രമം, ശുചിത്വം തുടങ്ങിയവയിൽ. നമ്മളിൽ പലരുടെയും പ്രശ്നമാണ് പല്ലിനുണ്ടാകുന്ന മഞ്ഞ നിറം. ഈ പ്രശ്നത്തെ പരിഹരിക്കാൻ ധാരാളം വഴികളുണ്ട് അതിൽ ഒന്നാണ് ബേക്കിംഗ് സോഡ. പല്ലിൻറെ ഉപരിതലത്തിലെ കറ നീക്കം ചെയ്യുവാൻ ഏറ്റവും മികച്ചതാണ് ബേക്കിംഗ് സോഡ. ഇത് ഉപയോഗിച്ച് ഇടവിട്ട് പല്ല് തേക്കുന്നത് പല്ലുകളുടെ ഭംഗിയും നിറവും വർദ്ധിപ്പിക്കും. ഇതുകൂടാതെ ധാരാളമായി പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണക്രമത്തിന്റെ ശീലമാക്കുക ധാരാളം നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പല്ലിൻറെ ആരോഗ്യം മെച്ചപ്പെടുത്തും.
ഇതുകൂടാതെ നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് കാപ്പി, റെഡ് വൈൻ, സോഡ തുടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ബേക്കറി പദാർത്ഥങ്ങൾ അധികമായി കഴിക്കുന്നത് പല്ലിൻറെ ആരോഗ്യത്തിന് ബാധിക്കും. കൂടാതെ പുകവലി, മദ്യപാനം തുടങ്ങിയ കാര്യങ്ങളും പല്ലിന് നിറത്തെ ബാധിക്കുന്ന ഒന്നാണ്. ധാരാളമായി മധുര പാനീയങ്ങളും പഞ്ചസാര ധാരാളമായി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും മോണവീകം പോലുള്ള പ്രശ്നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ അധികം മധുരമുള്ള ഭക്ഷണങ്ങൾ നിത്യവും കഴിക്കുന്ന ശീലം ഉണ്ടെങ്കിൽ ഇല്ലാതാക്കുക. ഇതുകൂടാതെ നമ്മുടെ വായയിലെ ബാക്ടീരിയകളെ അകറ്റുവാനും മുറിവുകൾ അണുവിമുക്തമാക്കുവാനും ഹൈഡ്രജൻ പെറോക്സൈഡ് ഒരു മൗത്ത് വാഷ് എന്ന രീതിയിൽ ഉപയോഗിക്കുന്നതും ഗുണമാണ്.
Discussion about this post