നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഫേഷ്യൽ പാക്ക് പറഞ്ഞു തരാം. ഇത് മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുക മാത്രമല്ല നിത്യ യൗവനത്തോടെയിരിക്കുവാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. കൃത്രിമ പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള ഫേഷ്യൽ പാക്ക് നമ്മുടെ മുഖത്തിന് അത്ര നല്ലതല്ല. അതുകൊണ്ടുതന്നെ വീട്ടുവൈദ്യം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ആരോഗ്യമുള്ള ചർമ്മത്തിന് എപ്പോഴും വെള്ളം കുടിക്കുന്നതും പഴവർഗങ്ങൾ ധാരാളമായി കഴിക്കുന്നതും ഏറ്റവും നല്ലതാണ്. ഏതൊരു ഫേഷ്യൽ ചെയ്യുന്നതിനു മുൻപും ഏതെങ്കിലും ഫേസ് വാഷ് ഉപയോഗിച്ച് മുഖം നല്ലപോലെ കഴുകി വൃത്തിയാക്കുക.
പാക്ക് തയ്യാറാക്കാം
ഇതിനുവേണ്ടി ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ തേനും, ഒരു ടീസ്പൂൺ ബദാമും, ഒരു ടീസ്പൂൺ വെള്ളവും, ഒരു ടീസ്പൂൺ ഒലിവ് ഓയിലും നല്ലപോലെ മിക്സ് ചെയ്ത് മുഖത്ത് നല്ലപോലെ സ്ക്രബ് ചെയ്യുക. ഏകദേശം 10 മിനിറ്റിനു ശേഷം ശുദ്ധജലം ഉപയോഗപ്പെടുത്തി മുഖം വൃത്തിയാക്കുക. തുടർന്ന് കറ്റാർവാഴ ജെൽ ഉപയോഗിച്ച് മുഖം വീണ്ടും 10 മിനിറ്റ് നേരം മസാജ് ചെയ്യുക. മസാജ് ചെയ്തതിനുശേഷം ഒരു ഐസ് ക്യൂബ് ഉപയോഗപ്പെടുത്തി മുഖം നല്ലപോലെ വൃത്തിയാക്കുക. പിന്നീട് പാനിൽ വെള്ളം ചൂടാക്കി ആവി പിടിക്കുക ഇത് ഏകദേശം 5 മിനിറ്റ് നേരം മതി. ഇതിനുശേഷം ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടേബിൾ സ്പൂൺ തേനും നല്ലപോലെ മിക്സ് ചെയ്ത് മുഖത്ത് മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റിനു ശേഷം ശുദ്ധജലത്തിൽ കഴുകി കളയുക. ഇങ്ങനെ ചെയ്താൽ ചർമ്മം കൂടുതൽ ഭംഗിയുള്ളതും, ചർമ്മത്തിലെ കേടുപാടുകൾ ഇല്ലാതാവുകയും ചെയ്യും. ഏതൊരു ഫേഷ്യലും ചെയ്തതിനുശേഷം മോയ്സ്ചറൈസർ ഉപയോഗിക്കുന്നതും നല്ലതാണ്.
Discussion about this post