അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പോഷകങ്ങൾ ലഭ്യമാകുന്ന ഭക്ഷണക്രമീകരണം ആണ് ഗർഭകാലഘട്ടത്തിൽ അത്യാവശ്യം. ഗർഭകാലഘട്ടത്തിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് അമ്മയ്ക്കും അതുപോലെ കുഞ്ഞിനും ദോഷകരമായി ഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഗർഭ കാലഘട്ടത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കോഫി. ഈ കാലയളവിൽ കോഫി ധാരാളമായി കുടിക്കുന്നത് ഗർഭസ്ഥ ശിശുവിൻറെ ആരോഗ്യ വളർച്ചയെ ബാധിക്കുന്ന കാര്യമാണ്. കോഫിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് കഫീൻ. കഫീൻ പ്രതിദിനം 200 മില്ലി ഗ്രാമിൽ അധികം കഴിക്കുന്നത് കുഞ്ഞിൻറെ ആരോഗ്യ വളർച്ചയെ ബാധിക്കും. ഇതുകൂടാതെ ശുദ്ധീകരിക്കാത്ത അസംസ്കൃത പാൽ, ചീസ് തുടങ്ങിയവയും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. കാരണം ചീത്ത ബാക്ടീരിയകൾ ശരീരത്തിലേക്ക് കടന്നു വരുവാനും, ഇത് വിവിധതരത്തിലുള്ള രോഗങ്ങൾക്ക് കാരണമായി ഭവിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ ശുദ്ധീകരിക്കാത്ത പഴ ചാറുകൾ വിപണിയിൽ നിന്ന് വാങ്ങി കഴിക്കുന്നതും ഒഴിവാക്കുക. ശരീരത്തിന് ഒട്ടും ഗുണകരമല്ലാത്ത ചില ഹാനികരമായ ബാക്ടീരിയകൾ ഇവയിൽ കാണപ്പെടാം.
ഗർഭകാല ഘടത്തിൽ സ്ത്രീകൾ കൂടുതലായി കഴിക്കേണ്ടത് വിറ്റാമിൻ സി അടങ്ങിയ പഴവർഗ്ഗങ്ങളും ഇലക്കറികളും ആണ്. കാൽസ്യം സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന ഇലക്കറികൾ എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഒപ്പം രോഗങ്ങൾ വരാതെ തടഞ്ഞുനിർത്തുകയും ചെയ്യുന്നു. ഇതുകൂടാതെ നല്ല രീതിയിൽ വേവിക്കാത്ത മുട്ടയോ,ഇറച്ചിയോ, മീനോ കഴിക്കുന്നത് ഒട്ടും ഗുണകരമല്ല ഇക്കാലയളവിൽ. വേവിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് വയറുവേദന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മുട്ടകൾ നല്ല രീതിയിൽ വേവിച്ച് കഴിച്ചില്ലെങ്കിൽ ഇത് മലബന്ധത്തിനും, നവജാതശിശുവിന്റെ ആരോഗ്യത്തിനും ദോഷകരമായി ബാധിക്കും. വേവിക്കാത്ത ഭക്ഷണം പോലെ പ്രധാനപ്പെട്ട ഒന്നാണ് പപ്പായ. പച്ച പപ്പായ ആണെങ്കിലും പഴുക്കാത്ത പപ്പായ ആണെങ്കിലും ഗർഭകാലഘട്ടത്തിൽ കഴിച്ചാൽ ഇത് ഗർഭപിണ്ഡത്തിന്റെ വളർച്ചയെ ബാധിക്കുന്നതാണ്. മാസം തികയാതെയുള്ള പ്രസവത്തിന് ഇത് കാരണമായി ആരോഗ്യവിദഗ്ധർ പറയുന്നു. അതുകൊണ്ട് ഗർഭകാലഘട്ടത്തിൽ പപ്പായ ഒഴിവാക്കുക.
Discussion about this post