ഇന്ന് ധാരാളം പേർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പൈൽസ്. ഇത് ഒരു പാരമ്പര്യ രോഗമായി വിലയിരുത്തുമെങ്കിലും പോഷക ഘടകങ്ങൾ കുറഞ്ഞ ഭക്ഷണം കഴിക്കാതിരിക്കുന്നതും, വ്യായാമം ചെയ്യാത്തതും, ഹോമോറോയ്ഡ് സിരകൾക്കുള്ളിൽ ഉണ്ടാവുന്ന തെറ്റായ വാൽവുകൾ, ക്രമരഹിതമായ മലവിസർജനം തുടങ്ങി ധാരാളം ഘടകങ്ങൾ ഇതിന് കാരണമായി പറയപ്പെടുന്നു. ഇതിന് ശസ്ത്രക്രിയ കൂടാതെ ചില നാട്ടുവൈദ്യം പരീക്ഷിക്കുന്നതും ഒരു പരിധിവരെ ഇതിൻറെ വേദനയെ കുറയ്ക്കുവാൻ ഉപകരിക്കും.
പൈൽസ് വരാതിരിക്കുവാൻ ചെയ്യേണ്ട മറ്റൊരു ഉപാധി ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക എന്നതാണ്. നല്ല രീതിയിൽ വെള്ളം കുടിക്കുന്നതും വ്യായാമം ചെയ്യുന്നതും ഇതുണ്ടാകാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുന്നു. മലമൂത്രവിസർജനം നടത്തുമ്പോൾ അതിശക്തമായ വേദന അനുഭവപ്പെട്ടാൽ വിദഗ്ധ ഡോക്ടറുടെ സേവനം നേടേണ്ടതാണ്. ആയുർവേദ പ്രകാരം ത്രിഫല കഴിക്കുന്നത് നല്ലതാണ്. വേദന അതിശക്തമാകുന്ന സാഹചര്യത്തിൽ ഒരു 15 മിനിറ്റ് നേരമെങ്കിലും ഐസ് പാക്കുകൾ മലദ്വാരത്തിന് അടുത്ത് വയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഡോക്ടർ നിർദ്ദേശിക്കുന്ന ഏതെങ്കിലും ആൻറി സെപ്റ്റിക് ലായിനി ഒഴിച്ച് രോഗബാധിത പ്രദേശം ഏറെനേരം മുക്കിവയ്ക്കുന്നത് നല്ലതാണ്.
Discussion about this post