രാവിലെ ഉറക്കം ഉണർന്നതിനുശേഷം പതിവായി തലവേദന വരുന്ന പല വ്യക്തികളും നമുക്ക് ചുറ്റുമുണ്ട്. തലവേദന വരുന്നത് പലരിലും പല കാരണങ്ങൾ കൊണ്ടാണ്. എന്നാൽ ഇത് ഉണ്ടാകുന്നത് പ്രധാനമായും ഒരു കാരണം കൊണ്ടാണ്. അത് അണുബാധയാണ്. തലയിൽ മാത്രമല്ല കണ്ണിലും മൂക്കിലും തൊണ്ടയിലും വരെ ചിലരിൽ രാവിലെ ഉറക്കം ഉണർന്നാൽ വേദന ഉണ്ടാകാറുണ്ട്. മറ്റൊരു കാരണം ദിനചര്യയിൽ വരുന്ന മാറ്റമാണ്. കൃത്യമായ ഒരു സമയമില്ലാതെ ഉറങ്ങുക, ഭക്ഷണം കഴിക്കുക തുടങ്ങിയവയെല്ലാം രാവിലെ എഴുന്നേൽക്കുമ്പോൾ വേദനയ്ക്ക് കാരണമാകാറുണ്ട്. മറ്റൊരു കാരണം ആളുകളിൽ കാണപ്പെടുന്ന വിഷാദവും ഉത്കണ്ഠയും ആണ്.
ദിവസവും ഇത്തരത്തിൽ വേദന പ്രത്യക്ഷപ്പെടുകയാണെങ്കിൽ ഡോക്ടറെ നിർബന്ധമായും കാണിക്കുക. തലവേദനയ്ക്കൊപ്പം പനി കാഴ്ചയ്ക്കുള്ള ബുദ്ധിമുട്ട്,മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത് മറ്റെന്തെങ്കിലും രോഗത്തിനുള്ള സാധ്യതയായി കണക്കാക്കാം. ഇത് അതീവ ഗുരുതരമാണ്. ഒരു പരിധിവരെ തലവേദന അകറ്റുവാൻ ഐസ് പാക്ക് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഏകദേശം 15 മിനിറ്റ് നേരം ഐസ് പാക്ക് പൊതിഞ്ഞ തുണി നെറ്റിയിൽ തടവി കൊടുക്കുന്നത് നല്ലതാണ്. ആവി പിടിക്കുന്നതും, മുടി അയച്ചിട്ടുന്നതും നല്ലതാണ്. മദ്യപാനം തലവേദന പോലുള്ള പ്രശ്നങ്ങളെ ഉണ്ടാക്കുന്നു. അതുകൊണ്ട് അത്തരത്തിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയുക. ചൂയിംഗം ഉപയോഗിക്കുന്നവരിൽ തലവേദന അടിക്കടി ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. ഇതും ഏറെ പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ്.
Discussion about this post