ഇന്ത്യയിൽ എല്ലായിടത്തും കൃഷി ചെയ്യപ്പെടുന്ന പച്ചക്കറി വിഭവമാണ് മുള്ളങ്കി. ശീതകാല പച്ചക്കറി ഇനമായതിനാൽ ഇപ്പോൾ ഇതിൻറെ വിളവെടുപ്പ് ആവാറായി. പച്ചയായോ വേവിച്ചോ നമുക്ക് ഈ വിഭവം ഉപയോഗപ്പെടുത്താം. മുള്ളങ്കിയുടെ ഇല ലഘുവും ഉഷ്ണവീര്യപ്രധാനവുമാണെന്ന് പറയാറുണ്ട്. ഇത് സകല രോഗകളെയും ഇല്ലാതാക്കുന്ന പച്ചക്കറി വിഭവം കൂടിയാണ്.
വാതപിത കഫങ്ങളായ ത്രിദോഷങ്ങളെ ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമാണ്. ഇതിൻറെ പൂവ് കഴിക്കുന്നത് കഫപിതങ്ങളെ സമീപിക്കുന്നു. ഇതിൻറെ കായ കഫ വാതങ്ങളെയും ശമിപ്പിക്കുന്നു. കായയും ഇലയും മൂത്രത്തെ വർധിപ്പിക്കുകയും ശോധന ഉണ്ടാക്കുകയും ചെയ്യുന്നതാണ്. വിശപ്പ് ഉണ്ടാക്കുകയും സ്വരത്തെ നന്നാക്കുകയും ചെയ്യുന്ന പച്ചക്കറിയാണ് ഇത്. ഊണിനു മുൻപ് മുള്ളങ്കി തിന്നുന്നത് നല്ല വിശപ്പും ദഹനവും ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു. മുള്ളങ്കി ചെറുതാക്കി കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ചു മൂന്ന് ഔൺസ് നീരിൽ കുറച്ച് തേൻ ചേർത്ത് കഴിച്ചാൽ മൂത്ര സംബന്ധമായ സകല രോഗങ്ങളെയും ഇല്ലാതാക്കാം. ഈ ഉപയോഗം മൂത്രം പോകാത്തവർക്ക് സുഖമായി മൂത്രം പോകാൻ നല്ലതാണ്.
മുള്ളങ്കി നീരിൽ സ്വല്പം തൈര് ചേർത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ശുദ്ധവെള്ളത്തിൽ കഴുകി കഴിഞ്ഞാൽ മുഖക്കുരു മാറുകയും, ചർമ്മ ഭംഗി കൂടുകയും ചെയ്യുന്നു. ഇതിൻറെ വിത്തിൽ നിന്ന് എടുക്കുന്ന എണ്ണ വാതത്തിന് പുറമേ പുരട്ടാൻ ഏറെ നല്ലതാണ്. കാരണം ഈ എണ്ണയിൽ ധാരാളം സൾഫറും ആസിഡും അടങ്ങിയിട്ടുണ്ട്. ലൈംഗികരോഗങ്ങൾ അകറ്റുവാൻ മുള്ളങ്കിയുടെ പച്ചയിലകൾ കുത്തിപ്പിഴിഞ്ഞ് നീരെടുത്ത് മധുരത്തിന് കൽക്കണ്ട പൊടിയും ചേർത്ത് നേരിയ തുണിയിൽ അരിച്ചെടുക്കുക. ഈ നീര് ദിവസവും മൂന്ന് ഔൺസ് വീതം കാലത്തും വൈകുന്നേരം കഴിക്കുന്നത് നല്ലതാണെന്ന് നാട്ടുവൈദ്യത്തിൽ പറയപ്പെടുന്നു. ഇത്തരത്തിൽ ഉള്ളിലേക്ക് സേവിക്കുന്നത് ചെയ്യുമ്പോൾ വിദഗ്ധരുടെ ഉപദേശം തേടുന്നത് നല്ലതാണ്.
Discussion about this post