ബറോസിന്റെ വിശേഷങ്ങൾ പുറത്ത്. ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം ‘ബറോസ്’ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നതും മോഹൻലാൽ തന്നയാണ്.ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയാണിത്. ഇതിൽ വാസ്കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹൻലാൽ എത്തുന്നത്. ത്രീ ഡിയിൽ ഒരുങ്ങുന്ന സിനിമയാണെന്ന പ്രത്യേകതയുമുണ്ട്. ഗ്രാവിറ്റി ഇല്യൂഷൻ എന്ന സാങ്കേതിക വിദ്യയും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നവോദയയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ‘നവോദയ സ്റ്റുഡിയോസിലൂടെയാണ്’ ചിത്രങ്ങൾ പുറത്തായത്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ജിജോ പൊന്നുസാണ് ചിത്രത്തിന്റെ തിരക്കഥ.
സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.
Discussion about this post