ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള പല രാജിക്കത്തുകളും മുമ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായൊരു രാജിക്കത്ത് വൈറലായിരിക്കുകയാണ്. യൂട്യൂബ് ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പങ്കുവച്ച ഒരു രാജിക്കത്താണിത്. ഒറ്റവരിയില്‍ വളരെ രസകരമായാണ് രാജിക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.
ആരെ ഉദ്ദേശിച്ചാണോ, അവര്‍ക്ക്, ചാലിയേ ഖതം കര്തേ ഹേ (ഇത് ഇപ്പോള്‍ അവസാനിപ്പിക്കാം)’ എന്ന് മാത്രമേ രാജി കത്തില്‍ പറയുന്നുള്ളൂ. ‘നല്ല രാജി കത്ത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോം ട്വീറ്റ് ചെയ്തിരിക്കുന്നത്. വെള്ള പേപറില്‍ എഴുതിയ കത്തിന് രസകരമായ നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു ദിവസം മുമ്പ് ഷെയര്‍ ചെയ്ത പോസ്റ്റിന് 8,700 ലൈക്കുകളും ലഭിച്ചു.
nice resignation letter pic.twitter.com/qhYo3quPA7
— YouTube India (@YouTubeIndia) June 23, 2022
Discussion about this post