നടന് അജിത്ത് കേന്ദ്ര കഥാപാത്രമാകുന്ന സിനിമയാണ് എകെ 61. സിനിമയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് തന്നെ താരം എകെ 61ന്റെ ഭാഗമാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയിൽ മഞ്ജുവാര്യർ ആയിരിക്കും അജിത്തിന്റെ നായികയെന്ന സൂചനകളുണ്ട്. അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന തമിഴ് ചിത്രമാണ് എകെ 61. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് പിന്നിലെ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രവുമാണ് എകെ 61. ഹൈസ്റ്റ് ത്രില്ലറായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകൾ. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകൾ. അഞ്ച് ഭാഷകളിലായിരിക്കും സിനിമയുടെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദിലാണ് നടക്കുകയെന്നാണ് റിപ്പോർട്ട്.
Discussion about this post