വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ‘കാളിയനാ’യി പൃഥ്വിരാജ് എത്തുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാളിയന് പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുക ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കുന്നതിന് കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ? എങ്കില്‍ കാളിയനൊപ്പം കൂടാം. ചരിത്രത്തിന്റെ ഭാഗമാകാം എന്നാണ് പോസ്റ്ററില്‍ അണിയറ പ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ളവര്‍ക്ക് മെയ് 19നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ക്ക് മെയ് 20നുമാണ് ഒഡിഷന്. കൊച്ചി വൈഎംസിഎ ഹാളില്‍ വച്ചാകും ഒഡിഷനെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. ശങ്കര്‍ എഹ്സാന്‍ ലലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്. സുജിത് വാസുദേവ് ആണ് ക്യാമറ.
View this post on Instagram
Discussion about this post