നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് ഹൃദയം. കോവിഡ് ഭീതിക്കിടയിലും സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനും ഒന്നിച്ച സിനിമയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. ചിത്രത്തിലെ ദർശനയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. പ്രണവിനെക്കാളും മുൻപേ സിനിമയിലേക്ക് ദർശനയെ ആയിരുന്നു കാസ്റ്റ് ചെയ്തതെന്ന് സിനിമയുടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്.
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹൃദയം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിർമിച്ചിരിക്കുന്നത്.മെറിലാൻഡ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. 40 വർഷത്തിന് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.
Discussion about this post