കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമനോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. 13 ദിവസമായി ഐസോലേഷനിലാണ്. എന്നാല്‍ പരിശോധനയില്‍ നെഗറ്റീവ് ആയിട്ടില്ല. ഇതില്‍ നിരാശനും അസ്വസ്ഥനും ആണെന്ന് വുകോമനോവിച്ച് ട്വീറ്റ് ചെയ്തു.
ഇവാന് നെഗറ്റീവ് ആവാത്തതിനാല്‍ സഹ പരിശീലകന് ഇഷ്ഫാഖ് അഹ്മദ് ആണ് പരിശീലനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
ഈ മാസം 30ന് ബെംഗളുരു എഫ്സിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ രണ്ട് മത്സരങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്. നിലവില്‍ 11 മത്സരങ്ങളില്‍ 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് ഒന്നാം സ്ഥാനത്ത്.
Discussion about this post