വീനിത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമ ഹിറ്റായതിന് പിന്നാലെ ദർശനയെ തേടി പുതിയ അവസരങ്ങൾ എത്തുന്നു.അടുത്തതായി ബേസിൽ-ടൊവിനോ ജനപ്രിയകോമ്പോയ്ക്കൊപ്പം ഒന്നിക്കാൻ പോവുകയാണ് ദർശന രാജേന്ദ്രൻ. ദർശന തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന പേരിടാത്ത ചിത്രമാണ് തന്റെ പുതിയ പ്രോജക്ടുകളിലൊന്നാണ് എന്നാണ് ദർശന പറഞ്ഞത്.
ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. നിവിൻ പോളി നായകനാകുന്ന തുറമുഖമാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഒമിക്രോൺ ഭീഷണിയെ തുടർന്ന് തുറമുഖത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ആമസോണിന്റെ ഹിന്ദി സീരിസാണ് മറ്റൊരു പ്രോജക്ട്.ആഷിക് അബു സംവിധാനം ചെയ്ത’നാരദനാ’ണ് ടൊവിനോയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ഒമിക്രോൺ ഭീഷണിയെ തുടർന്ന് ചിത്രത്തിന്റെ റിലീസും മാറ്റിവെച്ചു. കീർത്തി സുരേഷ് നായികയായെത്തുന്ന ‘വാശി’യുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
Discussion about this post