തിയറ്റർ ഇളക്കി മറിച്ച സിനിമയാണ് ‘അജഗജാന്തരം’.ക്രിസ്മസ് റിലീസായി എത്തിയ ചിത്രങ്ങളിൽ നിന്ന് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് ഇപ്പോൾ സിനിമ’. ഒരു പക്കാ ആക്ഷൻ എൻ്റർടെയ്നറായി എത്തിയ ചിത്രം തീയേറ്ററുകളെ പൂരപ്പറമ്പാക്കിയിരുന്നു.സിനിമയിലെ ഗാനങ്ങൾക്കും ആരാധകരെറെയാണ്. നിലവിൽ ചിത്രത്തിൻ്റെ കളക്ഷൻ റിപ്പോർട്ട് 25 കോടി കഴിഞ്ഞെന്നുള്ള വാർത്ത ഒഫീഷ്യൽ ആയി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റീലീസ് ചെയ്ത് 25 ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 25 കോടി കളക്ഷൻ മറികടന്നിരിക്കുന്നു. പെപ്പെയുടെ തുടർച്ചയായ നാലാമത്തെ സിനിമയാണ് അജഗജാന്തരം.
ആനയും ഉത്സവപറമ്പും പ്രധാന കഥാപാത്രങ്ങൾ ആയെത്തുന്ന ചിത്രത്തിന്റെ ആക്ഷൻ സീനുകൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ വേറിട്ട രീതിയിലുള്ള മാർക്കറ്റിങ് ആണ് അജഗജാന്തരം നടത്തുന്നത്. ആദ്യ ദിവസം സിനിമയിൽ അഭിനയിച്ച നടക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയുടെ പുറത്ത് കയറിയാണ് സംവിധായകനും നടന്മാരും തിയേറ്ററിൽ എത്തിയത്. കൂടാതെ പഴയ രീതിയിൽ ഉള്ള നോട്ടീസ് വിതരണവും സിനിമയെ ശ്രദ്ധേയമാക്കി.
Discussion about this post