കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സല്യൂട്ടിന്റെ റീലിസ് തീയതി നീട്ടി വച്ചു. ഒമിക്രോണ്‍ ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം എന്ന് ദുൽഖർ തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. ജനുവരി 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ കോവിഡ് കേസുകള്‍ ദിനംപ്രതി കൂടുകയും ഒമിക്രോൺ വ്യാപന സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റിലീസ് മാറ്റുകയായിരുന്നു. നേരത്തെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ ആര്.ആര്.ആര്, വാലിമൈ തുടങ്ങിയ ചിത്രങ്ങളുടെയും റിലീസ് മാറ്റിയിരുന്നു.
മുംബൈ പോലീസിന് ശേഷം റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണിത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ. ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.
Discussion about this post