കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്. കൊച്ചി ഇന്‍കം ടാക്സ് ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തിയത്.
ഒടിടി കമ്പനികളുമായുള്ള ഇടപാടുകളടക്കമാണ് പരിശോധിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന് സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്റൊ ജോസഫിന്റെ ആന്റൊ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.
Discussion about this post