മിസ് വേള്‍ഡ് അമേരിക്കയായി കിരീടമണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വംശജ ശ്രീ സായ്നി. മിസ് വേള്‍ഡ് അമേരിക്കയാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് 25കാരിയായ ശ്രീ സായ്നി. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച് അഞ്ചാം വയസില്‍ യുഎസിലേക്ക് കുടിയേറിയ ശ്രീ, 25ാം വയസില്‍ പ്യൂര്‍ട്ടോറിക്കോയില്‍ ഡിസംബറില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ അമേരിക്കയെ പ്രതിനിധാനം ചെയ്യും.
മിസ് വേള്‍ഡ് അമേരിക്കയുടെ ലൊസാഞ്ചലസ് ആസ്ഥാനത്തു കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണു വാഷിങ്ടന്‍ സംസ്ഥാനത്തു നിന്നുളള ശ്രീ സുന്ദരിപ്പട്ടം നേടിയത്.
ഹൃദ്രോഗത്തെ തുടര്‍ന്ന് 12ാം വയസില്‍ സ്ഥിരം പേസ്മേക്കര്‍ ഘടിപ്പിക്കേണ്ടിവന്നും ശ്രീയ്ക്ക്. ഇതിന് പുറമെ കാറപകടത്തില്‍ മുഖത്തിന് സാരമായ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അതിജീവിച്ച മനക്കരുത്തുമായാണ് ശ്രീ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നത്. മത്സരത്തില്‍ ബ്യൂട്ടി വിത്ത് എ പര്‍പസ് വിജയികൂടിയാണ് ശ്രീ.
സാമൂഹിക സേവന രംഗത്ത് സജീവമാണ് ശ്രീ. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ജേണലിസം പഠനവും പൂര്‍ത്തിയാക്കി. 2018ലെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് കിരീടവും നേടി.
Discussion about this post