ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരു ചിത്രം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഷാരൂഖിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നയന്താരയായിരിക്കും നായികയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഷാരൂഖിന്റെ നായികയായെത്തുന്നത് നയന്‍താര ആയിരിക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അറ്റ്ലീയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ് ആണ് നിര്‍മ്മിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post