കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാന്ദ്ര തോമസിന്റെ സഹോദരി സ്നേഹയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായും സ്നേഹ അറിയിച്ചു.
‘കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണമെന്നും സ്നേഹ പറയുന്നു.’- ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Discussion about this post