കൊല്‍ക്കത്ത: വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് റിജു ദത്തയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്വേഷ പ്രചരണം നടത്തുകയും സാമുദായിക കലാപത്തിന് ആഹ്വാനം നല്‍കുകയും ചെയ്തതിന് കങ്കണക്കെതിരെ കേസ് ഫയല്‍ ചെയ്തുവെന്ന് റിജു ദത്ത പറഞ്ഞു.
മമത ബാനര്‍ജിക്കെതിരെ വിദ്വേഷ പരാമര്‍ശം പോസ്റ്റ് ചെയ്തതിന് കഴിഞ്ഞ ദിവസം കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
Discussion about this post