ആലപ്പുഴ: സാമ്പത്തിക തട്ടിപ്പുകേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയത്.
സിനിമ നിര്‍മിക്കാനായി ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാര്‍ മേനോന് ഈ വ്യവസായ ഗ്രൂപ്പില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ സിനിമ നിര്‍മിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
പാലക്കാട്ടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. ഏതാനും നാളുകള്‍ക്ക് മുമ്പ് ലഭിച്ച പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ശ്രീകുമാര്‍ മേനോന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളി. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകുമാര്‍ മേനോനുള്ളത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post