ബിജെപിയുടെ ഭീഷണി നേരിട്ട നടന് സിദ്ധാര്‍ഥിന് പിന്തുണയുമായി പ്രകാശ് രാജ്. ഈ ഭീരുക്കള്‍ എത്രത്തോളം അധഃപതിക്കുമെന്ന് താനും ഇത് അനുഭവിച്ചതാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്യുന്നു. സിദ്ധാര്‍ഥ് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് അറിയാമെന്നും ഒപ്പം ഉണ്ടാകുമെന്നും താരം കുറിച്ചു. ‘ഞങ്ങള്‍ കൂടുതല്‍ ശക്തി പകരാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’, എന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് വധഭീഷണി ഉണ്ടായതായി സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ ലീക്ക് ചെയ്തതാണെന്നും 500 ലധികം ഭീഷണി കോളുകളാണ് വന്നതെന്നും നടന് ആരോപിച്ചിരുന്നു്. എല്ലാ തെള്വുകളും പോലീസിന് കൈമാറിയതായും താരം അറിയിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ നടി പാര്‍വതി തിരുവോത്ത് അടക്കം നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
Discussion about this post