രാജ്യത്ത് കോവിഡ് ഭീഷണി രൂക്ഷമാകുന്നതിനിടെ ഐപിഎല്ലില്‍നിന്ന് കൂടുതല്‍ പേര് കൊഴിഞ്ഞു പോകുന്നു. അമ്പയര്‍മാരായ നിതിന്‍ മേനന്, പോള്‍ റൈഫല്‍ എന്നിവരാണ് അവസാനമായി ടൂര്‍ണമെന്റ് ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ചേര്‍ന്നിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരും ടൂര്‍ണമെന്റ് പാതിവഴിയില്‍ വിടാനുള്ള കാരണമായി പറഞ്ഞിട്ടുള്ളത്.
ഇന്ത്യയുടെ ഏറ്റവും മികച്ച അമ്പയര്‍മാരില്‍ ഒരാളാണ് ഇന്‍ഡോര്‍ സ്വദേശിയായ നിതിന്‍ മേനന്. നിതിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം ടൂര്‍ണമെന്റ് ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയതെന്നാണു കരുതപ്പെടുന്നത്. ഐസിസി അമ്പയര്‍മാരുടെ എലീറ്റ് പാനലിലുള്ള ഏക ഇന്ത്യക്കാരന് കൂടിയാണ് നിതിന്‍ മേനന്. ആഴ്ചകള്‍ക്ക് മുന്‍പ് അവസാനിച്ച ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മികച്ച അമ്പയറിങ്ങിന് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു അദ്ദേഹം.
ഓസ്േ്രടലിയക്കാരനാണ് മുന്‍നിര അമ്പയറായ പോള്‍ റൈഫല്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഓസ്േ്രടലിയന്‍ സര്‍ക്കാരിന്റെ നീക്കമാണ് റൈഫലിന്റെ പെട്ടെന്നുള്ള തീരുമാനത്തിന് കാരണമെന്നാണ് അറിയുന്നത്. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി നേരത്തെ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്, ഓസ്േ്രടലിയന്‍ താരങ്ങളായ കെയിന്‍ റിച്ചാര്ഡ്സന്, ആദം സാംപ, ആന്‍ഡ്ര്യു ടൈ എന്നിവരും കളി പാതിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയിരുന്നു.
അതേസമയം, ടൂര്‍ണമെന്റുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. ബയോബബിളില്‍ എല്ലാ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും സുരക്ഷിതരായിരിക്കുമെന്ന് ഇടക്കാല സിഇഒ ഹേമാങ് അമീന് വ്യക്തമാക്കിയിട്ടുണ്ട്. അമ്പയര്‍ പൂളില്‍നിന്ന് നിതിനും റൈഫലിനും പകരക്കാരെ കണ്ടെത്താനാണ് ബിസിസിഐ നീക്കം.
Discussion about this post