ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ സെന്‍സര്‍ബോര്‍ഡുകളെ സംബന്ധിച്ച സിനിമാപ്രവര്‍ത്തകരുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനമില്ലാതെയാകും. സിനിമകളുടെ സെന്‍സറിംഗ് സംബന്ധിച്ച് സിബിഎഫ്സിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികളും തീരുമാനമങ്ങളും ചോദ്യം ചെയ്തുകൊണ്ട് ചലച്ചിത്രകാരന്മാര്ക്ക് സമീപിക്കാവുന്ന വേദിയായിരുന്നു അപ്പലേറ്റ് ട്രൈബ്യൂണല്‍.
സിനിമാ പ്രവര്‍ത്തകര്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കട്ടെ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
സെന്‍സര്‍ബോര്‍ഡിനെതിരെ സനിമാ പ്രവര്‍ത്തകര്‍ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാനെ സാധിക്കൂ. 1983 ലാണ് സിനിമാറ്റോഗ്രഫിക്ക് ആക്ടില്‍ ഭേദഗതി വരുത്തി ട്രൈബ്യൂണല്‍ സ്ഥാപിച്ചത്.
Discussion about this post